ആലപ്പുഴ: ദ്രാവിഡ ക്ഷേത്ര സംരക്ഷണവേദി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ആദിവാസി പട്ടിക വിഭാഗങ്ങളുടെ ആരാധന പരിരക്ഷകരുടെയും പൊതുപ്രവര്‍ത്തകരുടെയും കൂട്ടായ്‌മ 18, 19 തീയതികളില്‍ ചടയംമുറി സ്മാരക ഹാളില്‍ സംഘടിപ്പിക്കും. 18ന് രണ്ടിന് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
പാണ്ഡുവള്ളിത്തടം തൈക്കല്‍ ക്ഷേത്രം പ്രസിഡന്റ് എന്‍.ടി. ഭദ്രന് അദ്ധ്യക്ഷനാകും. നെടുമുടി കരീക്കൊട്ടാരം ശിവക്ഷേത്രം മുന്‍ പ്രസിഡന്റ് കെ.കെ. കുട്ടപ്പന്‍ സ്വാഗതം പറയും. ആരാധനയും പരിസ്ഥിതിയും വിഷയത്തില്‍ മാങ്കുളം ജി.കെ. നമ്പൂതിരി പ്രഭാഷണം നടത്തും. കെ. മണികണ്ഠന്‍ എടയൂര്‍, ധീരേഷ് അന്‍സേര, കളത്തില്‍ വിജയന്‍, എം.ആര്‍. മോഹനന്‍ വര്‍ക്കല എന്നിവര്‍ സംസാരിക്കും. ഗീതാപാരായണം, സര്‍പ്പംപാട്ട്, ശാന്തിമാരെ ആദരിക്കല്‍ മലയാലപ്പുഴ മൂര്‍ത്തിക്കാവ് ക്ഷേത്രം പ്രസിഡന്റ് ആനന്തപ്പള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.
പരസ്പര സ്‌നേഹത്തിലധിഷ്ഠിതമാക്കേണ്ട ആരാധനമേഖല പ്രബന്ധ അവതരണം രാജന്‍ പടനിലവും കാര്‍ഷിക മേഖലയിലെ മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍ കാവുദേശം മാഗസിന്‍ എഡിറ്റര്‍ ബേബി പാറക്കാടനും നിര്‍വ്വഹിക്കുമെന്ന് ദ്രാവിഡ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറിമാരായ എന്‍.എന്‍. ഗോപിക്കുട്ടന്‍, സി.വി. രാജപ്പന്‍ സ്വാഗതസംഘം സെക്രട്ടറി ചന്ദ്രിക സുരേന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















