ചേര്‍ത്തല: കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘിന്റെ ആഭിമുഖ്യത്തില്‍ നാളെ താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടക്കും. പെന്‍ഷന്‍ പരിഷ്‌ക്കരണ തുക ഒറ്റത്തവണയായി നല്‍കുക, പെന്‍ഷന്‍കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുക, 70 വയസ് കഴിഞ്ഞവര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ. സംസ്ഥാന സെക്രട്ടറി പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി അംഗങ്ങളായ എന്‍. ചന്ദ്രന്‍ നെടുമ്പ്രക്കാട്, എന്‍. ഹരിഹരന്‍, ജില്ലാ പ്രസിഡന്റ് വി.എം. ലെനിന്‍, ജില്ലാ സെക്രട്ടറി ടി.ജി. മുരളീധരന്‍, എസ്. മുരളീധരന്‍, കെ.കെ. പുരുഷന്‍, ജി. കൃഷ്ണപ്രസാദ് എന്നിവര്‍ പ്രസംഗിക്കും.
















