കാലടി: കേരള ഫോക്‌ലോര്‍ അക്കാദമിയും തിരുവൈരാണിക്കുലം തിരുവാതിര സംഗീത അക്കാദമിയും സംയുക്തമായി നടത്തുന്ന ശില്‍പശാല- ആതിരവസന്തം ഇന്ന് 9.30 മുതല്‍. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യും. ഡോ.സി. വേണുഗോപാലന്‍ നായര്‍ അധ്യക്ഷനാകും. ഡോ. ആര്‍. ഗീതാദേവി, രാജമ്മ, അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, കെ.ജി.ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് സമാപന സമ്മേളനം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
















