മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പ് സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന പദ്ധതിയുടെ ഭാഗമായി ഫുഡ്‌സേഫ്റ്റി വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു മാസം നടത്തിയ പരിപാടിയ്‌ക്കാണ് അംഗീകാരം. ജില്ലയില്‍ നാലു പഞ്ചായത്തുകളെയാണ് ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ പഞ്ചായത്തായി പ്രഖ്യാപിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്തിനെ കൂടാതെ ചുനക്കര,മുതുകുളം,അരൂര്‍ എന്നീ പഞ്ചായത്തുകള്‍ക്കും ഈ അംഗീകാരം ലഭിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാജോജോ പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എം ജി രാജു അധ്യക്ഷത വഹിച്ചു.















