കൊച്ചി: കാഞ്ഞിരമറ്റം കൂട്ടേക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നള്ളിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കി. ക്ഷേത്രോത്സവത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതു ചോദ്യം ചെയ്ത് ഇടുക്കി ജില്ലയിലെ എസ്.പി.സി.എ (മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടന) നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ആന ഇപ്പോള്‍ ശാന്തനാണെന്നും നിയന്ത്രിക്കാന്‍ പ്രയാസമില്ലെന്നും വ്യക്തമാക്കി ജനുവരിയില്‍ വെറ്ററിനറി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. ആനയെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ വനംവകുപ്പിന്റെ കീഴിലുള്ള ജില്ലാ തല നാട്ടാനക്ഷേമ സമിതികള്‍ ഉറപ്പാക്കണമെന്നും ഈ സമിതികളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആനയെ എഴുന്നള്ളിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു
















