കൊച്ചി: സ്വച്ഛ ഭാരത് പക്ഷാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടവും, ചൈല്‍ഡ്‌ലൈനും, ശുചിത്വ മിഷനും, ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് കാക്കനാട് പെണ്‍കുട്ടികളുടെ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം ശുചീകരിക്കും. ശനിയാഴ്ച ചില്‍ഡ്രണ്‍സ് എക്കോ മാനേജ്‌മെന്റ് കമ്മിറ്റിയും, എന്‍എസ്എസ് വോളന്റിയേഴ്‌സും ചേര്‍ന്ന് ചില്‍ഡ്രന്‍സ് ഹോം പരിസരം വൃത്തിയാക്കും. തുടര്‍ന്ന് വ്യക്തിശുചിത്വത്തെക്കുറിച്ച് ബോധവത്കരണവും കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരവും നടക്കും.
മാര്‍ച്ച് 13 ന് നടക്കുന്ന പരിപാടിയില്‍ കേന്ദ്ര വനിതാ, ശിശുവികസന വകുപ്പ് സെക്രട്ടറി ലീന നായര്‍ പങ്കെടുക്കും. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സെക്രട്ടറി വിതരണം ചെയ്യും. സംസ്ഥാന ശുചിത്വ മിഷന്റെ കമ്മ്യൂണിറ്റി മൊബിലൈസേഷന്‍ വിദഗ്ധനായ ജോഷി വര്‍ഗ്ഗീസ് സ്വച്ഛ ഭാരത് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എഴുപുന്ന ഗോപിനാഥ് അവതരിപ്പിക്കുന്ന ഗ്രീന്‍ മാജിക് ഷോയും ഇതിനോടനുബന്ധിച്ച് നടക്കും
















