കൊച്ചി : സ്ത്രീ ശാക്തീകരണത്തേക്കാള്‍ പുരുഷന്‍മാരുടെ സാംസ്‌കാരിക തലം ഉയരുകയാണ് വേണ്ടതെന്ന് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എം.സി.ദിലീപ് കുമാര്‍. സ്ത്രീകളെ ആദരിക്കുന്നതിന് പുരുഷന്‍മാരുടെ കണ്ണുകള്‍ തുറക്കണം. കാലടി ലയണസ്സ് ബോര്‍ഡ് 318 സി വനിതകളുടെ വിദ്യഭ്യാസത്തിനും ഉന്നമനത്തിനും സമഗ്രസംഭാവനകള്‍ നല്‍കിയ മികച്ച കോളേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ വിദ്യാഭ്യാസത്തിന് നല്‍കിയ സമഗ്ര സംഭാവനയ്‌ക്കുള്ള അവാര്‍ഡ് എറണാകുളം സെന്റ് തെരേസാസ് കോളേജിനുവേണ്ടി ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. വിനീതയും, വനിതകളുടെ കായികപരമായ ഉന്നമനത്തിനുള്ള മികച്ച സംഭാവനയ്‌ക്കുളള അംഗീകാരം കോതമംഗലം എം.എ. കോളേജിനുവേണ്ടി ടി.പി. ഔസേപ്പ്, ഡോ. മാത്യൂസ് ജേക്കബ് എന്നിവരും ചേര്‍ന്ന് ഏറ്റുവാങ്ങി. പത്രപ്രവര്‍ത്തക എം.കെ. ഗീത മുഖ്യപ്രഭാഷണം നടത്തി. അനി മനോജ് അദ്ധ്യക്ഷയായി. ഡോ.സജിമോള്‍ അഗസ്റ്റിയന്‍, ബീന വാമനകുമാര്‍, ട്രഷറര്‍ ലിസി ടോമി, ജ്യോതി തോമസ് , ഡോ. ജോസഫ് മനോജ് എന്നിവര്‍ പ്രസംഗിച്ചു.
















