അമ്പലപ്പുഴ: ഭര്‍ത്താവിന്റെ വെട്ടേറ്റു മരിച്ച യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയാണ് സബിത(24)യുടെ മൃതദേഹം സംസ്‌കരിച്ചത്. പുന്നപ്ര കുറവന്‍തോട് ഷറഫുല്‍ ഇസ്ലാം ഖബറിടത്തില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഭര്‍ത്താവ് സല്‍മാനെ റിമാന്‍ഡു ചെയ്തു. ഇന്നലെ വൈകിട്ടാണ് പ്രതിയെ അമ്പലപ്പുഴ കോടതി റിമാന്റ് ചെയ്തത്. വിശദമായ ചൊദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പുന്നപ്ര പോലീസ് അറിയിച്ചു.















