മരട്: വെടിക്കെട്ടിനുള്ള നിയന്ത്രണം നീക്കിയതില്‍ മരടില്‍ ആഹ്ലാദം. വെടിക്കെട്ട് അനുമതി ലഭിച്ചതോടെ താലപ്പൊലി ആഘോഷങ്ങള്‍ക്ക് ഇന്നലെ വൈകിട്ടു ഉണര്‍വ്വായി.
തെക്ക് വടക്ക് ചേരുവാരം ഓഫിസുകളിലും സന്തോഷത്തിന്റെ തിളക്കം. പ്രതിസന്ധിയില്‍ സഹകരിച്ചവരോട് വടക്കേ ചേരുവാരം പ്രസിഡന്റ് എം.ആര്‍. ജയകാന്ത ഭട്ട്, തെക്കേ ചേരുവാരം പ്രസിഡന്റ് എം.കെ. സതീഷ്ബാബു, എന്‍എസ്എസ് മരട് കരയോഗം പ്രസിഡന്റ് മേലേത്ത് രാധാകൃഷ്ണന്‍, പൂണിത്തുറ കരയോഗം സെക്രട്ടറി കെ.പി. ജയചന്ദ്രന്‍, മരട്ടില്‍ കൊട്ടാരം ദേവസ്വം പ്രസിഡന്റ് ശിവന്‍ പാലയില്‍, സെക്രട്ടറി എം.കെ. നന്ദകുമാര്‍, മുന്‍ സെക്രട്ടറി നന്ദു സി. മേനോന്‍ എന്നിവര്‍ നന്ദി അറിയിച്ചു.
ആഘോഷത്തിന്റെ സുഗമമായ നടത്തിപ്പിന് പോലീസ്, റവന്യു, ഫയര്‍ഫോഴ്‌സ് വിഭാഗത്തിന്റെ സഹകരണത്തിനും ആഘോഷ കമ്മിറ്റി നന്ദി പ്രകാശിപ്പിച്ചു. കോടതി നിര്‍ദേശങ്ങള്‍ പ്രകാരമുള്ള നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും കര്‍ശനമായിരിക്കും. ശബ്ദം കുറച്ചു കൂടുതല്‍ വര്‍ണങ്ങള്‍ക്കു പ്രാധാന്യം നല്‍കുമെന്നും ഇരു ചേരുവാരം ഭാരവാഹികള്‍ പറഞ്ഞു.
















