പുന്നപ്ര: മത്സ്യമേഖലയോടുള്ള സംസ്ഥാന അവഗണനയ്‌ക്കെതിരെ മത്സ്യ പ്രവര്‍ത്തക സംഘം പ്രകടനം നടത്തി.പുന്നപ്ര ധീവരസഭാ കരയോഗത്തിനു സമീപമാണ് ഇന്നലെ വൈകിട്ട് പ്രകടനം നടന്നത്.സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ നിന്ന് മത്സ്യമേഖലയെ പൂര്‍ണ്ണമായി അവഗണിച്ചതായി പ്രകടനം ഉത്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി അഡ്വ.രജ്ഞിത്ത് ശ്രീനിവാസ്‌കുറ്റപ്പെടുത്തി. കടല്‍ക്ഷോഭത്തില്‍ വള്ളവും വലയും നഷ്ടപ്പെട്ടവരേയും ,വീടും സ്ഥലവും നഷ്ടപ്പെട്ടവരേയും സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിച്ചതായും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ഡി.സുരേഷ് ,ലാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















