ചേര്‍ത്തല: സെന്റ് മൈക്കിള്‍സ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സഹപാഠിക്കൊരു വീട് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത് രണ്ടു വീടുകള്‍. ഭവനരഹിതരും നിര്‍ധനരുമായ വയലാര്‍, അര്‍ത്തുങ്കല്‍ സ്വദേശികളായവര്‍ക്കാണ് വീട് ഒരുക്കുന്നത്.
രണ്ട് വീടുകളുടെയും നിര്‍മാണം അന്തിമഘട്ടത്തിലാണ്. അവധി ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നത്. പണി പൂര്‍ത്തിയായ ആദ്യത്തെ വീടിന്റെ താക്കോല്‍ ദാനം ധനകാര്യമന്ത്രി ഡോ. ടി. എം. തോമസ് ഐസക് അടുത്ത മാസം നിര്‍വഹിക്കും.
പരീക്ഷ തിരക്കിനിടയിലാണ്് കുട്ടികള്‍ വീട് നിര്‍മാണ ജോലികള്‍ ചെയ്യുന്നത്. കഴിഞ്ഞ തവണയും ഇത്തരത്തില്‍ സഹപാഠിക്ക് വീട് നിര്‍മിച്ച് നല്‍കിയിരുന്നു. ഇതോടൊപ്പം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അയല്‍വാസിക്കൊരു വീട്, മത്സ്യഗ്രാമം, സ്നേഹവീട് എന്നീ പദ്ധതികളും കുട്ടികള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്.
ഫിഷറീസ് വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഗൃഹശ്രീ പദ്ധതിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എംഎല്‍എ നിര്‍വഹിച്ചു.
















