അരവഞ്ചാല്‍, ചൂരല്‍, തവിടിശേരി, കണ്ണാടിപ്പൊയില്‍, പെരിങ്ങോം തുടങ്ങിയ പ്രദേശങ്ങളിലാണ് ഇടക്കിടെ തീ പടര്‍ന്ന് പിടിക്കുന്നത്. സാമൂഹ്യവിരുദ്ധരും മദ്യപാനികളുമാണ് ഒട്ടുമിക്ക സംഭവങ്ങള്‍ക്കും പിന്നിലെന്ന് സംശയിക്കുന്നു. ചൂരലിലെ പട്ടുവത്ത് കിഴക്കെപുരയില്‍ അബ്ദുള്‍ റഹ്മാന്റെ മൂന്നേക്കറോളം കശുമാവിന്‍ തോട്ടം ശനിയാഴ്ച പകല്‍ മൂന്നോടെ കത്തിനശിച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ കെ എം ശ്രീനാഥിന്റെ നേതൃത്വത്തില്‍ പെരിങ്ങോത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. പെരിങ്ങോം പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസിന് സമീപം തീപിടിത്തമുണ്ടായി.
















