Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിനോദയാത്രക്ക് പോയ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സ് വീരാജ്‌പേട്ട ചുരത്തില്‍ തലകീഴായി മറിഞ്ഞ് 36 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 44 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2017, 10:32 pm IST
in Kannur

ഇരിട്ടി: ഇരിട്ടിക്കടുത്ത് ഉളിയില്‍ നിന്നും കര്‍ണ്ണാടകത്തിലെ കുശാല്‍ നഗറിലേക്ക് വിനോദയാത്രക്ക് പോയ സ്‌ക്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സ് വീരാജ്‌പേട്ട ചുരം റോഡില്‍ തലകീഴായി മറിഞ്ഞ് 36 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 44പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ഇരിട്ടി വീരാജ്‌പേട്ട, കണ്ണൂര്‍ ആസ്പത്രികളായി പ്രവേശിപ്പിച്ചു. ഉളിയില്‍ മജ്‌ലീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സ്‌ക്കൂളില്‍ നിന്നും 200ഓളം വിദ്യാര്‍ത്ഥികളുമായി ശനിയാഴ്‌ച്ച രാവിലെയാണ് മൂന്ന് ടൂറിസ്‌ററ് ബസ്സുകള്‍ കുശാല്‍ നഗറിലേക്ക് യാത്ര പുറപ്പെട്ടത്. മാക്കൂട്ടം ചുരം കയറിയതിന് ശേഷം പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപം വെച്ച് ഇതേസ്‌ക്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച മറ്റൊരു ടൂറിസ്റ്റ് ബസ്സ് മറികടന്നു കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകട സമയത്ത് ബസ്സില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി 60തോളം പേര്‍ ഉണ്ടായിരുന്നു. മൂന്ന് ബസ്സുകളും ഒരേ കമ്പനിയുടെതായിരുന്നു. മുന്നിലെത്താന്‍ ഡ്രൈവര്‍മാര്‍ കാണിച്ച അമിതാവേശവും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. ബസ്സിന്റെ ഒരുവശത്തെ ടയറുകള്‍ മുഴുവന്‍ മേലോട്ട് പൊങ്ങിയ നിലയിലാണ്. ചെരിഞ്ഞുവീണ ബസ്സില്‍ നിന്നും കുട്ടികളാരും പുറത്തേക്ക് തെറിച്ചുപോകാഞ്ഞത് അപകടത്തിന്റെ ഭീകരത കുറച്ചു. ബസ്സിനുള്ളില്‍ അകപ്പെട്ട കുട്ടികളെ ബസ്സിന്റെ മുന്നിലേയും പിന്നിലേയും ഗ്ലാസ്സുകള്‍ പൊളിച്ചാണ് പുറത്തെത്തിച്ചത്. എല്ലാവര്‍ക്കും കൈക്കും കാലിനും തലയ്‌ക്കുമാണ് പരിക്ക്. അപകടം നടന്നസ്ഥലത്ത് നെറ്റ്‌വര്‍ക്ക് സംവിധാനം ഇല്ലാഞ്ഞതിനാല്‍ എന്താണ് സംഭവിച്ചതെന്നറിയാതെ നാട്ടിലുള്ളവര്‍ മണിക്കൂറുകളോളം ആശങ്കയിലായിരുന്നു. ഇരിട്ടിയിലെ ആശുത്രിയിലേക്ക് കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും പ്രവഹിച്ചു. പരിക്കേറ്റവരെയെല്ലാം ആദ്യം വീരാജ്‌പേട്ട താലൂക്ക് ആസ്പത്രിയിലേക്കും ഇരിട്ടി അമല ആസ്പത്രിയിലേക്കും മാറ്റി. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളായ റജുല(13), റിഫ(12), ഷഹര്‍ബാന(12), എം.കെ നസ്ല(15),അധ്യാപിക റഹീന (32) എന്നിവരെ കണ്ണൂര്‍ എ.കെ.ജി അസ്പത്രിയിലേക്കുമാറ്റി. പരിക്കേറ്റ ഫാത്തിമ(15), ജാസ്മിന്‍(15), സറീന(15), വിസ്മയ(12), സഹാന(15), ഫാത്തിമ(14), അലിഷ(15), നസീന(13), റിസ്വാന(14), ആയിഷ(14),നിഹാല(15), ഷെറിന്‍(13), ശ്രീലക്ഷ്മി(12), നിഹാന(14), ഫിദ(15), സഫീല(14), ഫര്‍ഗാന(15), ഹസീല(13), ജഹാന(14), ഫാത്തിമ(15),റിസ(15), റഫ്‌ന(14)ഫിത(14) ബസ്സ് ഡ്രൈവര്‍ അബ്ദുള്‍ കരീം (30), ഖാലിദ്(30), അനുഷ(24), ഗീത (45), ലീല(42), റുബീന(23), അനുശ്രീ(24), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് വീരാജ്‌പേട്ട താലൂക്ക് ആസ്പത്രിയിലും ഇരിട്ടി അമല ആസ്പത്രിയിലും വെച്ച് ചികിത്സ നല്‍കി. വിനോദയാത്ര റദ്ദാക്കി മറ്റ് വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ നാട്ടിലെത്തിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രമേശ് ചെന്നിത്തല
Kerala

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

India

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

Kerala

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

Kerala

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.