Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ബജറ്റില്‍ ജില്ലക്ക് നിരാശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2017, 10:01 pm IST
inThrissur

തൃശൂര്‍: സംസ്ഥാന ബജറ്റില്‍ ജില്ലക്ക് കടുത്ത അവഗണന. കോള്‍കൃഷി ഉള്‍പ്പെടെ ജില്ലയുടെ പ്രധാന കാര്‍ഷിക വിളകളെയെല്ലാം ബജറ്റ് അവഗണിച്ചു. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങളൊന്നുമില്ല. നെല്ല്, നാളികേര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. രൂക്ഷമായ കുടിവെള്ള-ജലസേചന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന പദ്ധതികളുമില്ല. ജില്ലയിലെ ഡാമുകളുടെ നവീകരണം, പുതിയ ജലസേചന പദ്ധതികള്‍ എന്നിവയുടെ കാര്യത്തില്‍ ബജറ്റ് മൗനം പാലിക്കുന്നു. പീച്ചി ഡാമിന്റെ അറ്റകുറ്റപണികള്‍ക്കുമാത്രമാണ് നാമമാത്രമായ തുക വകയിരുത്തിയിട്ടുള്ളത്. ചിമ്മിനി, പൊരിങ്ങല്‍ക്കുത്ത്, വാഴാനി, ഡാമുകള്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ ആവശ്യമായവയാണ്. രൂക്ഷമാകുന്ന ജലദൗര്‍ലഭ്യം മുന്നില്‍ക്കണ്ട് ഡാമുകളുടെ സംഭരണശേഷി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും ബജറ്റില്‍ ഇതിന് നിര്‍ദ്ദേശങ്ങളൊന്നുമില്ല. ഓട്, കളിമണ്‍, പാത്രനിര്‍മാണം പോലെയുള്ള ചെറുകിട പരമ്പരാഗത വ്യവസായങ്ങളെ ധനമന്ത്രി കണ്ടില്ലെന്നു നടിച്ചിരിക്കയാണ്. അടിയന്തിര സഹായം ലഭിച്ചില്ലെങ്കില്‍ നാമാവശേഷമാകുന്ന അവസ്ഥയിലാണ് ഈ പരമ്പരാഗത വ്യവസായങ്ങള്‍.

ഭാരതപ്പുഴയുടെ വീണ്ടെടുപ്പിന് ബജറ്റ് നിര്‍ദ്ദേശമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. തടയണകള്‍ നിര്‍മ്മിക്കുമെന്ന പതിവ് പ്രഖ്യാപനം മാത്രം. ചെറുകിട വ്യാപാരമേഖലയേയും ബജറ്റ് നിരാശപ്പെടുത്തി.

കാര്‍ഷിക സര്‍വ്വകലാശാലക്ക് 75 കോടി അനുവദിച്ചതാണ് എടുത്തുപറയാവുന്നത്. എന്നാല്‍ സര്‍വകലാശാല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ഈ തുക അപര്യാപ്തമാണ്. 250 കോടി രൂപയെങ്കിലും അടിയന്തിരമായി ലഭിച്ചാലേ സര്‍വ്വകലാശാല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകൂ. ആരോഗ്യസര്‍വ്വകലാശാലക്ക് കാര്യമായ തുക അനുവദിക്കാത്തതും വിമര്‍ശനമുയര്‍ത്തുന്നു.

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തുകയും അപര്യാപ്താണ്. സാഹിത്യ-സംഗീത-നാടക-ലളിത കലാ അക്കാദമികള്‍ക്കായി 11.44കോടിയാണ് നീക്കിവെച്ചിട്ടുള്ളത്. അക്കാദമികളുടെ ദൈനംദിന ഭരണനിര്‍വ്വഹണത്തിനപ്പുറം മറ്റൊന്നിനും ഈ തുക പര്യാപ്തമല്ല.

അന്തരിച്ച സാംസ്‌കാരിക നായകന്മാരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സാംസ്‌കാരിക സ്മാരകങ്ങള്‍ക്ക് ഇക്കുറിയും പണിയില്ല. കുഞ്ഞുണ്ണിമാഷ്, വി.കെ.എന്‍. തുടങ്ങിയവരുടെ സ്മാരക നിര്‍മാണം ഇക്കുറിയും അവഗണനയില്‍ത്തന്നെ. പുതൂരിലെ നിര്‍ദ്ദിഷ്ട മൃഗശാലക്കും സുവോളജിക്കല്‍ പാര്‍ക്കിനും ബജറ്റില്‍ തുക വകയിരുത്താത്തതിലും പ്രതിഷേധമുണ്ട്. ബജറ്റ് വിഹിതം ഇല്ലാത്തതിനാല്‍ മൃഗശാല നിര്‍മാണം വൈകും. റോഡുകളുടെ നിര്‍മാണത്തിന് വകയിരുത്തിയിട്ടുള്ള തുകയും നാമമാത്രമാണ്. കിഴക്കെകോട്ടയിലും നെടുപുഴയിലും മേല്‍പ്പാലം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും തിരക്കേറിയ തൃശൂര്‍-വാടാമ്പിള്ളി, തൃശൂര്‍-കുന്നംകുളളം ലാബുകളുടെ നവീകരണത്തിന് ബജറ്റില്‍ പദ്ധതികളില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.