കണ്ണൂര്‍: സരസ്വതീവിജയം നോവലിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗവ ബ്രണ്ണന്‍ കോളേജ് മലയാള വിഭാഗവും ഗവേഷണകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ സാംസ്‌കാരിക ചിന്തകനും വിമര്‍ശകനുമായ ഇ.വി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യ്തു. ‘
സെമിനാറിനോടനുബന്ധിച്ച് കൊളോണിയല്‍ ആധുനികതയും സരസ്വതീവിജയവും എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധ മത്സരത്തില്‍ വിജയികളായവര്‍ക്ക് കഥാകൃത്ത് എന്‍.പ്രഭാകരന്‍ ഉപഹാരം നല്‍കി. കണ്ണൂര്‍ സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥികളായ ശ്രീമതി നിഷി ജോര്‍ജ്, സ്വപ്‌നമോള്‍, ടി.കെ.എം കോളേജ് ഓഫ് എഡ്യുക്കേഷനിലെ സുരഭി.കെ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഡോ.എ.ടി.മോഹന്‍രാജ്, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.എം.ചന്ദ്രഭാനു, അസോസിയേഷന്‍ സെക്രട്ടറി അക്ഷയ.കെ എന്നിവര്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എ വത്സലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോ ഓര്‍ഡിനേറ്റര്‍ ഡോ.ലിജി.എന്‍ സ്വാഗതവും ഡോ.സിനുമോള്‍ തോമസ് നന്ദിയും പറഞ്ഞു.
















