കണ്ണൂര്‍: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സംഘടിപ്പിച്ച കര്‍ഷക- ശാസ്ത്രജ്ഞ-ഉദ്യോഗസ്ഥ മുഖാമുഖം ചേമ്പര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.കെ സുരേഷ്ബാബു, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.സീനത്ത്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ഓമന തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ഗവേഷകരും കര്‍ഷകരുമായുള്ള മുഖാമുഖവും വിവിധ വിഷയാവതരണവും നടത്തി. ആത്മ പ്രൊജക്ട് ഡയറക്ടര്‍ ലാലി ജയിംസ്, കെ.വി.കെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ പി.ജയരാജ്, സിപിസിആര്‍ഐ സയന്റിസ്റ്റ് ഡോ.പി.എസ്. പ്രതിഭ, ആര്‍.എ.ആര്‍.എസ് അസി.പ്രൊഫസര്‍ ഡോ മീര മഞ്ജുഷ, കെ.എ.യു റിട്ട പ്രൊഫസര്‍ ഡോ കെ.വി മമ്മൂട്ടി, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ വി.വി പ്രകാശ്, ജോബി കെ.മത്തായി തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരനിര്‍ദേശത്തിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി കീടങ്ങളെ ഫലപ്രദമായി തുരത്താന്‍ സഹായിക്കുന്ന ഫെര്‍മോണ്‍ കെണിയെക്കുറിച്ചും കുറഞ്ഞ ജലം ഉപയോഗിച്ച് ചെടിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായകരമായ തിരിനനയെക്കുറിച്ചുമുളള പ്രദര്‍ശനവും ഒരുക്കിയിരുന്നു. വിവിധ ജൈവ ഉത്പന്നങ്ങളുടെ വില്‍പ്പനയും നടന്നു.
















