
കണ്ണൂര്‍: എസ്എന്‍ കോളേജിലെ പഴയ കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ജീവന് ഭീഷണിയായതായി എബിവിപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കെ.രഞ്ജിത്ത് ആരോപിച്ചു. വര്‍ഷങ്ങളായിട്ടും അറ്റകുറ്റപറ്റപ്പണികള്‍ നടത്താത്ത കെട്ടിടങ്ങളാണ് മിക്കതും. സയന്‍സ് ബ്ലോക്കിലടക്കം ആസ്ബറ്റോസ് ഷീറ്റുളളത് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുണ്ടാക്കും. ആവശ്യത്തിന് മൂത്രപ്പുരകളില്ലാത്തതും മൂത്രപ്പുരകളുടെ ശോചനീയാവസ്ഥയും തികച്ചും പ്രതിഷേധാര്‍ഹമാണെന്നും കെ.രഞ്ജിത്ത് പറഞ്ഞു. മാനേജ്‌മെന്റിന് കിട്ടുന്ന പൈസയുടെ ഒരു ശതമാനം പോലും നവീകരണത്തിന് ചെലവാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോളേജിന്റെ ദയനീയ അവസ്ഥ വെള്ളാപ്പള്ളി നടേശനെ എബിവിപി നേരിട്ടറിയിക്കും. ദേശീയ നിര്‍വ്വാഹക സമിതി അംഗത്തിന്റെ ക്യാമ്പസ് യാത്രയുടെ ഭാഗമായിട്ടാണ് രഞ്ചിത്ത് എസ്എന്‍ കോളേജ് സന്ദര്‍ശിച്ചത്.സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഷിജില്‍, ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി എന്നിവരും കൂടെ ഉണ്ടായിരുന്നു.
















