പയ്യന്നൂര്‍: ഭാരതീയ സംസ്‌കൃതമഹാവിദ്യാലയത്തിന്റെ 27-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംസ്‌കൃതവിദ്യാര്‍ത്ഥികള്‍ക്കായി സംസ്‌കൃതവും തൊഴില്‍ മേഖലകളും എന്നവിഷയത്തില്‍ സെമിനാര്‍ നടത്തി. ശ്രീ ശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാല വ്യാകരണവിഭാഗം റീഡര്‍ ഡോ.എം.വി നടേശന്‍ മാസ്റ്റര്‍ പ്രബന്ധാവതരണം നടത്തി. പയ്യന്നൂര്‍ കൊളേജ് സംസ്‌കൃതവിഭാഗം മുന്‍ അധ്യ്‌ക്ഷനും കണ്ണൂര്‍ യൂണി. റീസര്‍ച്ച് ഗൈഡും ആയ ഡോ.പി മനോഹരന്‍ മാസ്റ്റര്‍ ഉത്ഘാടനം നിര്‍വ്വഹിച്ച സെമിനാറില്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ.ജയലക്ഷ്മി ടീച്ചര്‍ അധ്യക്ഷയായിരുന്നു. അരവിന്ദവിദ്യലയം പ്രിന്‍സിപ്പല്‍ സുനില്‍ മാസ്റ്റര്‍ അതിഥി സമാദരണം ചെയ്തു. ചടങ്ങില്‍ ശ്രീവിദ്യ സ്വാഗതവും വിഷ്ണുപ്രസാദ് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 100 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
















