കണ്ണൂര്‍: എസ്എസ്എല്‍സി, പരീക്ഷാ പ്രതിഫലം വര്‍ദ്ധിപ്പിക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പരീക്ഷാ ഡ്യൂട്ടി നിര്‍വ്വഹിക്കുന്ന ഡെപ്യൂട്ടി ചീഫിന് ഒരു ഡിഎ, ഇന്‍വിജിലേറ്റര്‍മാര്‍ക്ക് അര ഡിഎ എന്ന ക്രമത്തില്‍ പ്രതിഫലം നല്‍കുമെന്ന ക്യൂഐപി അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ ഉറപ്പ് പാലിക്കാതെ പ്രതിഫലം വര്‍ദ്ധിപ്പിക്കില്ലെന്ന വിദ്യാഭ്യാസ അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. മൂല്യ നിര്‍ണ്ണയത്തിന്റെ പ്രതിഫലവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹരിഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ടി.എസ്.സലീം, എ.കെ.അബ്ദുള്‍ സമദ്, എം.സലാഹുദ്ദീന്‍, പി.ജെ.ആന്റണി, കെ.സി.രാജന്‍, വി.കെ.അജിത് കുമാര്‍, ഗീത കൊമ്മേരി, എം.കെ.സനല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















