തൃശൂര്‍: കോഴിക്കോട് കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള വേദരഥയാത്ര നാളെ തൃശൂരിലെത്തും.അഷ്ടമിച്ചിറ പേരൂര്‍കാവ് ശ്രീദുര്‍ഗാ ക്ഷേത്രത്തില്‍ നിന്ന് രാവിലെ 7 ന് ആരംഭിക്കുന്ന യാത്ര മാര്‍ച്ച് 5 ന് രാത്രി 7.45 ഓടെ ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ സ്വീകരണ കേന്ദ്രത്തിലെത്തും.
ആചാര്യ എംആര്‍.രാജേഷ് നേതൃത്വം നല്കുന്ന ഫൗണ്ടേഷന്റെ വേദ വിദ്യാ പഠന ഗവേഷണ കേന്ദ്രമായ മഹാശയ് ധരംപാല്‍ എംഡിഎച് വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഉദ്ഘാടനം ഏപ്രില്‍ 1,2,3 തീയതികളില്‍ കോഴിക്കോട് നടക്കും.
ആചാര്യ രചിച്ച ഭഗവത് ഗീതയുയെ വൈദിക വ്യാഖ്യാനമായ യഥാര്‍ഥ ഭഗവത്ഗീതയുടെ പ്രകാശനവും ഇതോടൊപ്പം നടക്കും.ഫൗണ്ടേഷന്റെ ഉദ്ഘാടനത്തിന്റെയും പുസ്തക പ്രകാശന ത്തിന്റെയും പ്രചരണാര്‍ത്ഥമാണ് ഗീത പഠിക്കൂ വേദത്തിലേക്ക് മടങ്ങൂ എന്ന സന്ദേശവുമായി വേദരഥയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.ഫെബ്രുവരി 20 ന് പാറശ്ശാലയില്‍ നിന്നാരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 31 ന് കൊല്ലൂരില്‍ സമാപിക്കും.സികെ.സുജിത്ത് കുമാര്‍,ടിജി.ഗിരീഷ്,വിനോദ്.യു,നിര്‍മ്മല.കെ,പ്രകാശന് എ എ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: