പാലാ: ബസ്സ്റ്റാന്‍ഡിന് സമീപം വാഹനം പാര്‍ക്കുചെയ്തതിന് അംഗപരിമിതനെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഫെഡറേഷന്‍ ഓഫ് ദി ഡിഫന്‍ഷ്യലി ഏബിള്‍സ് പ്രതിഷേധിച്ചു. ജില്ലാസെക്രട്ടറി പി.സി. രാജുവാണ് അപമാനിതനായത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് വാഹനം നിര്‍ത്തിയതിനാണ് അപമാനിച്ച്ത്. ഹെല്‍മറ്റും എടുത്തുകൊണ്ടു പോയതായും രാജു പറഞ്ഞു. ജില്ലാ സെക്രട്ടറി എം.വി.ജോസ് അദ്ധ്യക്ഷത വഹിച്ചു. സംഭവത്തില്‍ നീതിതേടി ഗതാഗതമന്ത്രിക്ക് പരാതി നല്‍കിയതായും നേതാക്കള്‍ പറഞ്ഞു.
















