പാലാ: സിപിഎം ക്രൂരതയ്‌ക്കെതിരെ ബിജെപി മഹിളാമോര്‍ച്ച നടത്തുന്ന മാതൃവിലാപം ചിതാഭസ്മ നിമഞ്ജനയാത്ര ഇന്ന് വൈകിട്ട് 4ന് പാലായില്‍ എത്തും. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. രേണു സുരേഷ് നയിക്കുന്ന തെക്കന്‍ മേഖല യാത്രയാണ് ഇന്ന് പാലായില്‍ എത്തുന്നതെന്ന് ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട് അറിയിച്ചു. പാലാ ളാലം പാലം ജംങ്ഷനില്‍ എത്തിച്ചേരുന്ന യാത്രയെ വനിതകള്‍ ചേര്‍ന്ന് സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് സമ്മേളനവുമുണ്ട്.
















