Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശരണ്യയുടെ മരണത്തില്‍ ദുരൂഹത; പ്രതികളെ പോലീസ് സംരക്ഷിക്കുന്നെന്ന് ആക്ഷന്‍കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2017, 11:19 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: ശരണ്യയുടെ മരണത്തില്‍ ദുരൂഹത. പ്രതികളെ പോലീസ് സംരക്ഷിക്കുന്നെന്ന് ആക്ഷന്‍കൗണ്‍സില്‍. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ വടകോട് ചെമ്മണ്ണുവിള ശ്രീഗുരുവില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയായ എസ്.ജെ. ശരണ്യ 2016 മെയ് 29നാണ് വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്.

ശരണ്യയുടെ മരണവിവരം വീട്ടുകാരെയും നാട്ടുകാരെയും നടുക്കത്തിലാക്കിയിരുന്നു. പഠനത്തില്‍ മുന്നിലായിരുന്ന ശരണ്യ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. ശരണ്യയുമായി ഉദിയന്‍കുളങ്ങര സ്വദേശിയായ യുവാവ് ഫോണിലൂടെ സൗഹൃദം നടിച്ച് നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. സൗഹൃദസംഭാഷണം അതിരുകടന്നിരുന്നുവെന്ന് അച്ഛന്‍ ശശിഭൂഷണ്‍ പറയുന്നു. ഫോണിലൂടെ യുവാവ് പലതും ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്തതായും വീട്ടുകാര്‍ പറയുന്നു. യുവാവിന്റെ ഫോണ്‍കോള്‍ വരുന്ന ദിവസങ്ങളില്‍ ശരണ്യ ഭയംകൊണ്ട് മുറിക്കുള്ളില്‍ ഇരിക്കുകയാണ് പതിവ്. മരണദിവസം നിരവധിതവണ യുവാവ് ശരണ്യയുടെ ഫോണില്‍ ബന്ധപ്പെടുകയും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിരുന്നു. ഫോണിലൂടെ സംസാരം അവസാനിപ്പിച്ച ശരണ്യ വെള്ളപേപ്പറില്‍ എന്തോ എഴുതുന്നതും വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

അന്ന് അടച്ചിട്ടിരുന്ന മുറിയില്‍ നിന്ന് ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന വീട്ടുകാര്‍ കണ്ടത് ആത്മഹത്യചെയ്ത ശരണ്യയെയാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ നെയ്യാറ്റിന്‍കര പോലീസ് വീട്ടിലെത്തി. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥന്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനിടയില്‍ ശരണ്യയുടെ ഡയറി, മൊബൈല്‍ ഫോണ്‍, വെള്ളപേപ്പറില്‍ എഴുതിയ മൂന്ന് കത്തുകള്‍ എന്നിവ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശരണ്യയുടെ മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതു കാരണം വിവരം തിരക്കാന്‍ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് അന്വേഷണം അട്ടിമറിക്കുകയാണെന്നും പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയാണെന്നും മനസ്സിലായതെന്ന് ശശിഭൂഷണ്‍ പറയുന്നു. ശരണ്യയുടെ മുറിയില്‍ നിന്നു കണ്ടെടുത്ത കത്തുകള്‍ മാത്രം മതിയാകും മരണത്തിനു കാരണക്കാരായവരെ പിടികൂടാന്‍. മുറിയില്‍ നിന്ന് കത്ത് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കത്തുകള്‍ മാറ്റിയ പോലീസിനു മൊബൈല്‍ഫോണിലെ അവസാനകോള്‍ പരിശോധിച്ചാലും മതിയാകും. അതിനും പോലീസ് തയ്യാറാകുന്നില്ല.

പ്രതിയായ യുവാവിന്റെ ബന്ധുവിനാണ് കേസിന്റെ അന്വേഷണ ചുമതലകൊടുത്തിരിക്കുന്നതെന്നും ആരോപണമുണ്ട്. പോലീസ് തലപ്പത്തും രാഷ്‌ട്രീയസ്വധീനവുമുള്ള പ്രതികള്‍ക്കായി അന്വേഷണം അട്ടിമറിക്കുന്നതായും ആക്ഷന്‍കൗണ്‍സില്‍ ആരോപിക്കുന്നു. മാസങ്ങളായി മകളുടെ കൊലയാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അച്ഛന്‍ ശശിഭൂഷണ്‍ ഒറ്റയാള്‍പോരാട്ടം നടത്തി പരാതികള്‍ നല്‍കിയിട്ടും യാതൊരു തരത്തിലുള്ള അന്വേഷണവും നടക്കാഞ്ഞതിനാലാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, ഡിജിപി, പോലീസ് അതോറിറ്റി എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കുകയും അന്വേഷണം അട്ടിമറിക്കുന്നതില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കുകയും ചെയ്തു. ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികളായ ആന്‍സലന്‍, അയ്യപ്പന്‍നായര്‍, ജോസ്ഫ്രാങ്കഌന്‍, ഭാസ്‌കരന്‍, പെരുമ്പഴുതൂര്‍ ഷിബു, സുധ, അശ്വതി, സുകുമാരി, മുരുകന്‍, ആലംപൊറ്റ ശ്രീകുമാര്‍, അജയകുമാര്‍, ശശിധരന്‍, അയോദ്ധ്യ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.