തലനാട്: പഞ്ചായത്തിലെ മറയാട്ടിക്കല്‍ ചൊവ്വൂര്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീ വിജയന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഇന്ദിരാശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രോഹിണിഭായ് ഉണ്ണികൃഷ്ണന്‍, എ.വി.സാമുവല്‍ പഞ്ചായത്തംഗങ്ങളായ ലിന്‍സി ലാലിച്ചന്‍, പി.എസ്. ബാബു, ആശാ റിജു, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മ്മാണത്തിന് രണ്ട് കോടി രൂപയാണ് പദ്ധതി വിഹിതം. ലോകബാങ്കിന്റെയും തദ്ദേശ മിത്രത്തിന്റെയും സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി ഏറ്റെടുത്ത് നടത്തുന്നത് നിര്‍മിതി കേന്ദ്രയാണ്.
















