കോട്ടയം: ജില്ലാ മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ബിഎംഎസ്) കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും കേരള പ്രദേശ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി മനോജ് മാധവന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ടി. എം. നളിനാക്ഷന്‍, എന്‍.എം,രാധാകൃഷ്ണന്‍, സന്തോഷ് പോള്‍, തങ്കച്ചന്‍, ഗോപാലകൃഷ്ണന്‍, ജോഷി, രതീഷ്., ഗോപകുമാര്‍, ജയറാം, മോഹനന്‍ നായര്‍, രതീഷ്, ബാലന്‍, സജീവ് എന്നിവര്‍ സംസാരിച്ചു.
















