ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എട്ടാം ഉത്സവദിവസം വൈകുന്നേരം 5ന് ഐമ്പൊലി സമര്‍പണവും, താലപ്പൊലി ഘോഷയാത്രയും മാരിയമ്മന്‍ കോവില്‍ ദേവസ്ഥാനത്തുനിന്നും ആരംഭിച്ച് ടൗണ്‍ചുറ്റി പേരൂര്‍ കവലവഴി ക്ഷേത്രത്തില്‍ എത്തിചേരും.മാരിയമ്മന്‍ കോവില്‍ ട്രസ്റ്റ്, എകെവിഎംസ്, കെവിഎസ്, വിഎസ്എസ്, റ്റിവിഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ മേഖലയിലെ മുഴുവന്‍ വിശ്വകര്‍മ്മജരെയും ഉള്‍പ്പെടുത്തി കൊണ്ട് നടത്തുമെന്ന് ഭാരവാഹികളായ ഗണേഷ് ഏറ്റുമാനുര്‍, മുരളി തകിടിയേല്‍, എ.ആര്‍. ചന്ദബാബു, പി.പി. രാജു എന്നിവര്‍ പറഞ്ഞു
















