തലശ്ശേരി: കാവുംഭാഗം അയോദ്ധ്യാ നഗറിലെ ഭാസ്‌കര്‍ റാവു സ്മാരക മന്ദിര വാര്‍ഷികാഘോഷം നാളെ സമാപിക്കും. ഭാസ്‌കര്‍റാവു സ്മാരക മന്ദിര പരിസരത്ത് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ പ്രൊഫ: റിച്ചാര്‍ഡ് ഹേ എംപി വിശിഷ്ടാതിഥിയായി പങ്കെടുക്കും. വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. തലശ്ശേരി മുകുന്ദദാസ്, സുനില്‍ കാവുംഭാഗം, കുമാരി ലക്ഷ്മി പ്രിയ, എ.ടി.ഷിന്‍ജുല്‍ തുടങ്ങിയവരേയാണ് ചടങ്ങില്‍ ആദരിക്കുക. ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന കലാകായിക മത്സര വിജയികള്‍ക്ക് സമ്മാന വിതരണവുമുണ്ടായിരിക്കും. തുടര്‍ന്ന് നൃത്തനൃത്യങ്ങളും റിയാലിറ്റി ഷോകളിലെ പ്രഗത്ഭര്‍ അണിനിരക്കുന്ന സംഗീതനിശയും നടക്കും.
















