കണ്ണൂര്‍: രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത് മൈതാനത്ത് സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഏകദിന ക്രിക്കറ്റ് മത്സരം നാളെ. കണ്ണൂര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ആതിഥ്യമരുളുന്ന മത്സരം രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ടീമും ഉദ്യോഗസ്ഥരും വ്യാപാരി പ്രതിനിധികളും ഉള്‍പ്പെട്ട ടീമും തമ്മിലാണ് മത്സരം നടക്കുക. ടി.വി.രജേഷ് എം എല്‍എയാണ് രാഷ്ര്ടീയജനപ്രതിനിധിമാധ്യമ പ്രവര്‍ത്തക ടീമിന്റെ ക്യാപ്റ്റന്‍ . കെ.എം.ഷാജി എംഎല്‍എ വൈസ് ക്യാപറ്റനായുമിറങ്ങും. ഉദ്യോഗസ്ഥ-വ്യപാരി പ്രതിനിധി സംഘത്തെ ഐജി ദിനേന്ദ്ര കശ്യപ് നയിക്കും. കലക്ടര്‍ മീര്‍ മുഹമ്മദലിയാണ് വൈസ് ക്യാപറ്റന്‍. മുന്‍ എംപി പന്ന്യന്‍ രവീന്ദ്രനാണ് മത്സരം വിലയിരുത്തുക. വൈകിട്ട് മൂന്നിനാണ് മത്സരം നടക്കുക. പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. ഏഴിമല നേവല്‍ അക്കാദമി കമാന്റന്റ് എസ്.വി.ബൊക്കാരെ സമ്മാനങ്ങള്‍ വിതരണം ചെയ്യും. മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് പ്രസിഡന്റ് പി.ഷാഹിനും സെക്രട്ടറി മുഹമ്മദ് അസാഹിദും ക്ലബ്ബ് വൈസ് പ്രസിഡന്റ് പി.ഹരിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















