പാനൂര്‍: പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സാമൂഹ്യക്ഷേമ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്കുള്ള ഉപകരണ വിതരണം ശനി രാവിലെ 9 ന് നടക്കും. ചമ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങ് മന്ത്രി കെകെ.ശൈലജ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിക്കും.
പന്ത്രണ്ട് ലക്ഷത്തോളം അടങ്കല്‍ തുക വരുന്ന പദ്ധതിയിലെക്ക് ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍ നടന്ന ക്യാമ്പില്‍ വെച്ചു തെരഞ്ഞെടുത്ത ഇരുന്നൂറ്റി അമ്പതോളം വരുന്ന ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടം ഉപകരണങ്ങള്‍ നല്‍കുന്നത്. ശരീരിക വൈകല്യങ്ങളുള്ളവര്‍ക്കു ഒരു പരിധി വരെ ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സിഡിപിഒ യുടെ സഹകരണത്തോടെ പദ്ധതിക്കു തുടക്കമിട്ടെതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
















