മറയൂര്‍: ചന്ദനമോഷണ കേസില്‍ പ്രതിയെ വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങി. പെരിയവര സ്വദേശി മഹാദേവന് (29) നെയാണ് ഇന്നലെ വിശദമായ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്.
കഴിഞ്ഞ് 18 നാണ് പ്രതി നെടുങ്കണ്ടം കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന പ്രതിയെ ഈ വര്‍ഷം ആദ്യനടന്ന ചന്ദനമോഷണക്കേസിലേക്കാണ് വനം വകുപ്പ് വാങ്ങിയത്. ഇന്ന് രാവിലെ പ്രതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തുമെന്ന് നാച്ചിവയല്‍ ഫോറസ്റ്റ് ഓഫീസര്‍ ബി അജിത്ത് കുമാര്‍ പറഞ്ഞു. മുറിച്ചെടുത്ത് ചന്ദനം കാട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നതായും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: