കണ്ണൂര്‍: കണ്ണൂര്‍ ഡയറ്റിന്റെ രജതോത്സവം 2016 ന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായ് ഇന്ന് 2 മണിക്ക് പ്രശ്‌നോത്തരി നടക്കും. കണ്ണൂരിനെക്കുറിച്ച് വിശദമായ അവബോധം കുട്ടികളില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂരിനെ അറിയാന്‍ എന്ന പേരില്‍ പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നത്. ജില്ലയുടെ കല, ചരിത്രം, പാരമ്പര്യം, സാമൂഹ്യസാംസ്‌കാരിക രംഗം, സാഹിത്യം, ഭൂപ്രകൃതി, ജലസമ്പത്ത്, കായികം എന്നിങ്ങനെയുള്ള മേഖലകള്‍ ഉള്‍പ്പെടുത്തി 5, 6, 7 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് മത്സരം. സ്‌കൂള്‍തല മത്സരത്തില്‍ ഈ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കണമെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
















