Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് മന്ത്രിസഭാ അംഗീകാരം വിമാനത്താവള പ്രവൃത്തികള്‍ക്ക് 50 കോടിയുടെ ഭരണാനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2017, 08:29 pm IST
in Kannur

കണ്ണൂര്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് കണ്ണൂരില്‍ അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിനു മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായത്തോടെയുളള ഈ പദ്ധതിക്ക് മുന്നൂറു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ആധുനിക ജൈവസാങ്കേതികവിദ്യയുമായി ആയുര്‍വേദ രംഗത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഗവേഷണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക, ആയുര്‍വേദ മരുന്നുകളുടെ അന്താരാഷ്‌ട്ര നിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇന്റര്‍നാഷനല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ എന്ന പേരില്‍ ഇത് സ്ഥാപിക്കുക. ജില്ലയില്‍ റവന്യൂ വകുപ്പ് കണ്ടെത്തി നല്‍കുന്ന അനുയോജ്യമായ സ്ഥലത്ത് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും.

ഇതുമായി ബന്ധപ്പെട്ട പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് 50 ലക്ഷം രൂപ കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് രൂപീകരിച്ച വിദഗ്ധസമിതി ഇതിനകം പ്രാഥമിക റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ദേശീയ ആയുഷ് മിഷന്‍ ഡയരക്ടറെ പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായി മന്ത്രിസഭ ചുമതലപ്പെടുത്തി. ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് വര്‍ക്കിംഗ് ഗ്രൂപ്പ് അനുമതിയും നല്‍കിയിട്ടുണ്ട്.

ഇതിനു പുറമെ, കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുറത്തുളള ഓവുചാലുകള്‍, ഫീഡര്‍ റോഡുകള്‍, ലൈറ്റിംഗിനുളള സ്ഥലമെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുളള പ്രവൃത്തികള്‍ക്കും മന്ത്രിസഭ ഭരണാനുമതി നല്‍കി.

16 തോടുകളുടെ നിര്‍മ്മാണത്തിന് 18.09 കോടി രൂപയുടെയും കാരാത്തോട്, കോത്തേരിതോട് എന്നിവയുടെ വിസ്തീര്‍ണ്ണം കൂട്ടുന്നതിനും സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനുമായി 31.50 കോടി രൂപയുടെയും ഭരണാനുമതിയാണു നല്‍കിയിരിക്കുന്നത്. അടുത്ത മഴക്കാലത്തിനു മുമ്പായി പണി പൂര്‍ത്തിയാക്കണം എന്ന വ്യവസ്ഥയില്‍ ഇവയുടെ പ്രവൃത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

ആരോഗ്യബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

കണ്ണൂര്‍: ജില്ലാ ഗവ.ഹോമിയോ ആശുപത്രിയിലെ സീതാലയം പദ്ധതിയും എളയാവൂര്‍ ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയും സംയുക്തമായി സ്ത്രീകള്‍ക്കായി സൗജന്യ ആരോഗ്യബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. എളയാവൂര്‍ സോണല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വെള്ളോറ രാജന്‍ അധ്യക്ഷത വഹിച്ചു.

ഡിഎംഒ ഡോ.ജി.ശിവരാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സീതാലയം കണ്‍വീനര്‍ ഡോ. കെ.സി. വത്സല പദ്ധതി വിശദീകരിച്ചു. സ്ത്രീകളുടെ ശാരീരികാരോഗ്യം എന്ന വിഷയത്തില്‍ കുന്നോത്ത്പറമ്പ് ജി.എച്ച്.ഡി. മെഡിക്കല്‍ഓഫീസര്‍ ഡോ.ഷബാന ബീഗം, മാനസികാരോഗ്യത്തെക്കുറിച്ച് സൈക്കോളജിസ്റ്റ് ഹസീബ എന്നിവര്‍ ക്ലാസ്സെടുത്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജ്യോതിലക്ഷ്മി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷാഹിന മൊയ്തീന്‍, കുടുംബശ്രീ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മെമ്പര്‍ സെക്രട്ടറി സ്മിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലത, മിനി ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.