ഇരിട്ടി: കീഴൂര്‍ മഹാദേവക്ഷേത്രത്തില്‍ മഹാശിവരാത്രി നിരവധി ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ദീപ സമര്‍പ്പണത്തോടെയും വിവിധ ചടങ്ങുകളോടെയും പരിപാടികളോടെയും ആഘോഷിക്കും. ക്ഷേത്രം തന്ത്രി വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട് ക്ഷേത്ര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. രാവിലെ 5 മണിക്ക് നടതുറക്കും. തുടര്‍ന്ന് ഗണപതിഹോമം, ശ്രീ രുദ്രാഭിഷേകം, നവകം, നവകാഭിഷേകം, എന്നിവ നടക്കും. വൈകുന്നേരം 6 മണിക്ക് സമൂഹ പ്രദക്ഷിണം, ഇളനീര്‍ കാവ് വരവ്, ദീപ സമര്‍പ്പണം, പാനക വിതരണം, യാമാപൂജകള്‍, വിശേഷ ദ്രിവ്യങ്ങളാല്‍ അഭിഷേകം, ഇലനീരഭിശേകം എന്നിവയും അത്താണി കലാവേദി അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും. ദീപാരാധനാ സമയത്ത് നടക്കുന്ന ദീപ സമര്‍പ്പണത്തില്‍ നാട്ടിലേയും സമീപ ഗ്രാമങ്ങളിലേയും സ്ത്രീകള്‍ അടക്കമുള്ള ഭക്തജനങ്ങള്‍ പങ്കെടുക്കും.
















