മട്ടന്നൂര്‍: കയനി തിരുവനായി വാസുപുരം ശ്രീശിവവിഷ്ണു ക്ഷേത്രത്തില്‍ 23, 24 തിയ്യതികളില്‍ 1001 ദമ്പതിമാര്‍ പങ്കെടുക്കുന്ന ദമ്പതീ സമാധാരണയജ്ഞവും മഹാശിവരാത്രി ആഘോഷവും നടക്കും. 23ന് വൈകുന്നേരം 4 മണിക്ക് തന്ത്രി വിലങ്ങര നാരായണന് ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ യജ്ഞാചാര്യന്‍ ആലച്ചേരി ഹരികൃഷ്ണന് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. മലബാറില്‍ ആദ്യമായി നടക്കുന്ന യജ്ഞത്തിനായി 2500പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിധത്തിലാണ് യജ്ഞവേദി തയ്യാറാക്കിയിരിക്കുന്നത്. 24ന് ശിവരാത്രി ദിനത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കും. 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഡോ.കൂമുള്ളി ശിവരാമന് മുഖ്യ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: