തൊടുപുഴ: മണക്കാട് മുല്ലയ്ക്കല് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ഗണപതി കോവിലിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി തകര്‍ത്തു.
മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന പാതയില്‍ കോലാനി- വെങ്ങല്ലൂര്‍ ബൈപ്പാസില്‍ സ്ഥിതിയെചെയ്യുന്ന ക്ഷേത്രത്തിലാണ് മോഷണം. കാണിക്ക വഞ്ചിയുടെ പൂട്ട് ഇരുമ്പ് കമ്പി ഉപയോഗിച്ച് തകര്‍ത്തിരിക്കുകയാണ്. ഏകദേശം 6000 രൂപയോളം മോഷണം പോയതായാണ് ക്ഷേത്ര ഭരണ സമിതി പറയുന്നത്. തൊടുപുഴ പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തില്‍ കേസ് എടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും എസ് ഐ ജോബിന് ആന്റണി പറഞ്ഞു. ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനം നടന്ന് വരികയാണ്. ഉത്സവശേഷം കാണിക്ക വഞ്ചി തുറന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: