ഇരിട്ടി : ആറു ദിവസം നീണ്ടുനില്‍ക്കുന്ന കീഴൂര്‍ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് കൊടിയേറ്റത്തോടെ സമാരംഭം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂര്‍ മന കുബേരന് നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം തന്ത്രി വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞിനാരായണന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ഷേത്രസമിതി സിക്രട്ടറി പി.എന്‍. കരുണാകരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര് എസ് എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി കലാ പ്രതിഭകളെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: