ബംഗഌരു: ബിജെപി മലയാളി സെല്ലിന്റ യെലഹങ്ക ബെട്രയാന പുര മണ്ഡലങ്ങളുടെ ഉല്‍ഘടനം യെലഹങ്കയിലുള്ള കുര്‍ളപ്പ കോംപ്ലക്‌സില്‍ വെച്ച് എംഎല്‍എ വിശ്വനാഥും സംസ്ഥാന സെക്രട്ടറി എ.രവിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. സംഘടനാ സംവിധാനത്തില്‍ കഴിവ് തെളിയിച്ചവര്‍ ആണ് മലയാളികള്‍, നിര്‍ണായക ശക്തിയായി കര്‍ണാടകയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ബിജെപി മലയാളി സെല്‍ മറ്റുള്ള സംഘടനകള്‍ക്ക് മാതൃകയായിക്കൊണ്ടിരിക്കയാണെന്ന് എംഎല്‍എ വിശ്വനാഥ് പറഞ്ഞു. ബിജെപി എംഎല്‍എമാരുടെ വിജയത്തിന് ഓരോ മണ്ഡലങ്ങളിലും ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കാന്‍ ഓരോ മലയാളിയും മുന്നോട്ടു വരണമെന്ന് കണ്‍വീനര്‍ ഗോപിനാഥ് വന്നേരി ചടങ്ങില്‍ അഭ്യര്‍ത്ഥിച്ചു.
മലയാളി സെല്‍ സംസ്ഥാന കണ്‍വീനര്‍ ഗോപിനാഥ് വന്നേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സമ്പര്‍ക്ക പ്രമുഖ് ആയിരുന്ന റാം മോഹന്‍ കുമാറിനെ ആദരിച്ചു. അദ്ദേഹത്തെ മലയാളി സെല്ലിന്റ പൊളിറ്റിക്കല്‍ അഡൈ്വസര്‍ ആയി നിയമിച്ചു. യെലഹങ്ക മണ്ഡലം കണ്‍വീനറായി ബിജു വേലപ്പനെയും കോ കണ്‍വീനറായി വാസുദേവനെയും ബെട്രയാനപുര കണ്‍വീനറായി അശോകന്‍, കോ കണ്‍വീനറായി രമേശിനെയും തെരഞ്ഞെടുത്തു. ജില്ലാ കണ്‍വീനര്‍ ഹരി നായര്‍, ആദിത്യ ഉദയ് എന്നിവര്‍ സംസാരിച്ചു. സുധി തയ്യില്‍, സുബ്രമണ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
















