Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വരള്‍ച്ച: ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 10:50 pm IST
inKannur

കണ്ണൂര്‍: വരള്‍ച്ച നേരിടാന്‍ ജില്ലയില്‍ ഇതിനകം കൈക്കൊണ്ട നടപടികളെക്കുറിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുമേധാവികളുടെ യോഗം അവലോകനം ചെയ്തു.

കുടിവെള്ള വിതരണത്തിന് 355 ജല കിയോസ്‌ക്കുകള്‍ ജില്ലയില്‍ നിലവിലുണ്ട്. ഇവ സ്ഥാപിക്കുന്നതിന് അനുയോജ്യമായ 838 പോയിന്റുകളുടെ പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞു. 400ലേറെ സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്റ് നിര്‍മിക്കുന്നതിന് നിര്‍മിതിക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞതായും യോഗം വിലയിരുത്തി. ജലവിതരണത്തിനായി ഉപയോഗിക്കുന്ന സ്വകാര്യ കിണറുകളില്‍ നിന്നുള്ള ജലത്തിന്റെ ഗുണനിലവാരം ഉറപ്പ്വരുത്തുന്നതിന് ഇതിനകം പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിഎംഒയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

താലൂക്ക് അടിസ്ഥാനത്തില്‍ വരള്‍ച്ച നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയതായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് വാട്ടര്‍ കിയോസ്‌ക്കുകള്‍, ടാങ്കര്‍ ലോറികള്‍ വഴിയുള്ള ജല വിതരണം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളറിയാനുതകുന്ന പ്രത്യേക മൊബൈല്‍ ആപ്പ് ഒരാഴ്ചയ്‌ക്കകം തയ്യാറാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ദീര്‍ഘകാല കുടിവെള്ള പദ്ധതികളില്‍ ഭാഗികമായി കമ്മീഷന്‍ ചെയ്യാനാവുന്നവ എത്രയും വേഗം അങ്ങിനെ ചെയ്യണം. കേടായിക്കിടക്കുന്ന ഹാന്റ് പമ്പുകള്‍ നന്നാക്കണം.

ജലസംരക്ഷണത്തിന്റെ ഭാഗമായി പുഴകളില്‍ സ്ഥിരം തടയണകള്‍ നിര്‍മിക്കുന്നത് അവയുടെ സ്വാഭാവികമായ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായമുയര്‍ന്ന സാഹചര്യത്തില്‍ താല്‍ക്കാലിക തടയണകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മഴവെള്ള സംഭരണം, കിണര്‍ റീച്ചാര്‍ജിംഗ് തുടങ്ങിയ രീതികള്‍ക്ക് മുന്‍ഗണന നല്‍കണം. ഒരു മാസത്തിനകം പുതിയ കുഴല്‍ക്കിണറുകള്‍ കുഴിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായും മന്ത്രി പറഞ്ഞു. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെയും മലപ്പട്ടം, ചെങ്ങളായി പഞ്ചായത്തുകളുടെയും ജപ്പാന്‍ കുടിവെള്ളമെത്താത്ത ഭാഗങ്ങളില്‍ താല്‍ക്കാലികമായി ലോറികളില്‍ അതെത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കണമെന്നും മന്ത്രി പറഞ്ഞു. തന്റെ മണ്ഡലത്തില്‍ സ്വീകരിച്ച വരള്‍ച്ചാ നിവാരണ പദ്ധതികളെക്കുറിച്ച് സണ്ണി ജോസഫ് എം.എല്‍.എ യോഗത്തില്‍ വിശദീകരിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, സബ് കലക്ടര്‍ രോഹിത് മീണ, എഡിഎം ഇ.മുഹമ്മദ് യൂസുഫ്, വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.