കൂത്തുപറമ്പ്: ബൈക്കില്‍ കടത്തിക്കൊണ്ടുപോകുയായിരുന്ന 48 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിലായി. കതിരൂര്‍ പൊന്ന്യത്തെ ശ്യാംജിത്ത് (27)ആണ് പിടിയിലായത്. കോട്ടയം പൊയിലില്‍ വെച്ച് എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്.
കണ്ണൂര്‍: ജില്ലാ ആശുപത്രിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 171 കുപ്പി മദ്യം പിടികൂടി. ജില്ലാ ആശുപത്രി ബസ്സ്റ്റാന്റിന് പിറകുവശത്തെ കണ്ടോണ്‍മെന്റ് വാട്ടര്‍ ടാങ്കിന് സമീപമാണ് മദ്യശേഖരം കണ്ടെത്തിയത്. ബാംഗ്ലൂര്‍ ബസ് നിര്‍ത്തിയിടുന്ന സ്ഥലത്തിന് സമീപമാണ് മദ്യം സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ബസ്സുകളില്‍ കടത്തിക്കൊണ്ടുവന്നതാണ് മദ്യമെന്ന് സംശയിക്കുന്നു.
















