കണ്ണൂര്‍: യൂറോപ്പിലേക്കുളള ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കയറ്റുമതിക്കാര്‍ക്കും ഉത്പാദകര്‍ക്കും വേണ്ടി പുതിയ മാറ്റങ്ങളെപ്പറ്റി ഹാന്റ്‌ലൂം എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ചെന്നൈ, കണ്ണൂരില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേരള ടെക്‌സ്റ്റൈല്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് സി.വി.ശബരീദാസ് അദ്ധ്യക്ഷത വഹിച്ചു. ടെക്‌സ്റ്റൈല്‍ കമ്മറ്റി ഡയരക്ടര്‍ കെ.ടി.ജയരാജ് പുതിയ മാറ്റങ്ങള്‍ വിശദീകരിക്കുന്ന പ്രബന്ധം അവതരിപ്പിച്ചു. കണ്ണൂരിനും കൈത്തറി മേഖലയ്‌ക്കും ആവശ്യമായ കാര്യങ്ങള്‍ കെടിഇഒ മുഖ്യരക്ഷാധികാരി സി.ജയചന്ദ്രന്‍ യോഗത്തില്‍ അവതരിപ്പിച്ചു.
















