പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് കഴിഞ്ഞ ദിവസം വ്യാപക കവര്‍ച്ചനടന്നു. ടൗണിലെ നിരവധി കടകളിലും മുസ്ലീം പള്ളിയിലുമാണ് കവര്‍ച്ച നടന്നത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും മോഷണം പോയി. കണ്ണൂര്‍ ജില്ലാ ബാങ്ക് പരിയാരം ശാഖയിലെ ജീവനക്കാരി കെ.രേഖയുടെ കാറാണ് മോഷണം പോയത്. പയ്യന്നൂര്‍പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















