കണ്ണൂര്‍: വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഫിനിഷിങ്ങ് സ്‌കൂളില്‍ മാര്‍ച്ച് 1 മുതല്‍ തുടങ്ങുന്ന പുതിയ ബാച്ചിലേക്ക് പ്ലസ്ടുവിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, കമ്പ്യൂട്ടര്‍, ഇന്റര്‍വ്യൂ മാനേജ്‌മെന്റ് എന്നിവയിലാണ് പരിശീലനം. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുളളവര്‍ക്ക് ഫീസ് ആനുകൂല്യവും കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനാവശ്യമായ സഹായവും നല്‍കും. ഫോണ്‍:0497 2800572, 9496015018.
















