കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരിലെ പ്രമുഖ വ്യാപാരിയും ചേമ്പര്‍ മുന്‍ പ്രസിഡണ്ടുമായ ബി.മാധവ ബാലികയുടെയും മീരാ ബാലിക മല്ലിയുടെയും സ്മരണാര്‍ത്ഥം കച്ചവടരംഗത്ത് സാമ്പത്തിക പരാധീനത അനുഭവിച്ചവര്‍ക്ക് ധനസഹായം നല്‍കും. സ്ത്രീ സംരംഭകര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകള്‍ 25നകം ചേമ്പര്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
മാധവ ബാലിക അനുസ്മരണം മാര്‍ച്ച് 4ന് വൈകുന്നേരം 3.30ന് ചേമ്പര്‍ ഹാളില്‍ നടക്കും.
















