കൊച്ചി: ബോധാനന്ദ ശ്രുതി സേവാ ട്രസ്റ്റ് 19ന് നടക്കുന്ന ഇഷ്ടസിദ്ധി സമഷ്ടി അര്‍ച്ചനയ്‌ക്ക് മുന്നോടിയായി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഭൂമി പൂജയും തുളസി പൂജയും നടന്നു. എറണാകുളം ഹനുമാന്‍ കോവിലിലെ മാധ്വരാജ തന്ത്രികള്‍, നാഗരാജ തന്ത്രികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബോധാനന്ദ സേവാ ട്രസ്റ്റ് ഭാരവാഹികളായ ബി.ആര്‍. അജിത്, എം.വി. പദ്മകുമാര്‍, പി എസ് രാധാകൃഷ്ണന്‍, സി.ജി. രാജഗോപാല്‍ പങ്കെടുത്തു.
















