കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കരാത്തെ മാസ്‌റ്റേര്‍സ് അസോസിയേഷനും കെഡബ്ല്യുഎഫ് ഷോട്ടോഖാന്‍ കരാത്തെ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന കണ്ണൂര്‍ ജില്ലാ ഇന്‍വിറ്റേഷണല്‍ കരാത്തെ മല്‍സരങ്ങള്‍ 19 ന് അഴീക്കോട് ഹൈസ്‌കൂളില്‍ നടക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് വളപട്ടണം സിഐ ടി.കെ.രത്‌നകുമാര്‍ മല്‍സരങ്ങള്‍ ഉത്ഘാടനം ചെയ്യും. ഓള്‍ കേരളാ കരാത്തെ അസോസിയേഷന്‍ ജോയന്റ് സെക്രട്ടറിയും കെഡബ്ല്യുഎഫ് ചെയര്‍മാനുമായ ഡോക്ടര്‍ വി.സി.സുരേഷ് മേനോന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 250 പേര്‍ മല്‍സരത്തില്‍ പങ്കെടുക്കും.
















