കണ്ണൂര്‍: തൈറോകെയര്‍ മുംബൈയുടെ ആഭിമുഖ്യത്തില്‍ പതിനാറാം വാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂര്‍ കാല്‍ടെക്‌സിലെ ലാന്റ്മാര്‍ക്ക് കോംപ്ലക്‌സിലെ തൈറോകെയര്‍ സെന്ററില്‍ 18, 19 തിയ്യതികളില്‍ സൗജന്യ തൈറോയിഡ് പരിശോധനയും സൗജന്യനിരക്കില്‍ സമ്പൂര്‍ണ്ണ ആരോഗ്യരക്തപരിശോധനയും നടത്തും. രാവിലെ ഏഴ് മണി മുതലാണ് ക്യാമ്പ് ആരംഭിക്കുക. കരള്‍, വൃക്ക, കൊളസ്‌ട്രോള്‍, ഇരുമ്പ്‌സത്ത്, തൈറോയിഡ്, പ്രമേഹം, ക്യാന്‍സറിന്റെ പ്രൈമറി ടെസ്റ്റായ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് എന്നീ 2100 രൂപയുടെ 60 ടെസ്റ്റുകള്‍ 600 രൂപക്കാണ് ചെയ്തുകൊടുക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൈറോയിഡ് മുക്ത കണ്ണൂര്‍ എന്ന ലക്ഷ്യത്തോടെ രണ്ടാം തവണയാണ് സൗജന്യ തൈറോയിഡ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫോണ്‍. 9447971244, 0497 2712144. വാര്‍ത്താസമ്മേളനത്തില്‍ പി.കെ.കൃഷ്ണകുമാര്‍, കെ.അരുണ്‍രാജ് എന്നിവര്‍ പങ്കെടുത്തു.
















