കണ്ണൂര്‍: ആര്‍മി സിഗ്നല്‍ കോറിന്റെ (കണ്ണൂര്‍ സിഗ്നലേഴ്‌സ്) വാര്‍ഷികം കണ്ണൂര്‍ ബ്രോഡ്ബീന്‍ ഹോട്ടലില്‍ കേണല്‍ ബി.രത്‌നാകരന്‍ (റിട്ട) ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.കെ.മോഹന്‍ അധ്യക്ഷത വഹിച്ചു. ലഫ്.കേണല്‍ സി.പ്രഭാകരന്‍ (റിട്ട), ടി.സി.രാജന്‍ എന്നിവര്‍ സംസാരിച്ചു. ജോ.സെക്രട്ടറി വി.കെ.കെ.നമ്പ്യാരുടെ നേതൃത്വത്തില്‍ വിവിധ വിനോദ പരിപാടികള്‍ അരങ്ങേറി. സെക്രട്ടറി പി.ആര്‍.രാജന്‍ സ്വാഗതവും സി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
















