തലശ്ശേരി: ബിജെപി അഖലേന്ത്യാ വൈസ് പ്രസിഡണ്ടും രാജ്യസഭാ എംപിയുമായ വിനയ് സഹസ്രബുദ്ധ അണ്ടല്ലൂരില്‍ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സന്തോഷിന്റെ വീട് സന്ദര്‍ശിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘം സഹപ്രാന്ത പ്രചാരക് എസ്.സുദര്‍ശനന്‍, പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ്ബാബു, കെ.ഗിരീഷ്, സോഹന്‍ലാല്‍ ശര്‍മ, അജയകുമാര്‍ മീനോത്ത്, വി.വി.ശ്യാംമോഹന്‍, അഡ്വ.അംബികാ സുതന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
















