കണ്ണൂര്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ച് നവകേരളത്തിനായി ജനകീയാസൂത്രണം എന്ന വിഷയത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ആസൂത്രണ സമിതി ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെട്ട ഉത്തരമേഖലാതലത്തിലുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ജനകീയാസൂത്രണ പദ്ധതിയില്‍ ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ എല്ലാ മേഖലയിലും ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും ശില്‍പ്പശാലയില്‍ ആമുഖ പ്രഭാഷണം നടത്തിയ സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗം കെ.എന്‍ ഹരിലാല്‍ പറഞ്ഞു. കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, കാസര്‍കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കില കോര്‍ഡിനേറ്റിംഗ് ഫാക്കല്‍റ്റി സദനരാജന്‍, കില അസി. പ്രൊഫ. ഡോ ജെ.ബി രാജന്, എസ്.ആര്.ജി അംഗം അര്ജുനന്, മാസ്റ്റര്‍ ട്രെയിനര്‍ ടി.ഗംഗാധരന്, ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി രത്നാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: