പാനൂര്‍: പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പോലും മലയാളം നന്നായി എഴുതാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് എഴുത്തുകാരന്‍ യു.കെ.കുമാരന്‍ പറഞ്ഞു. ആരാണ് ഇതിന് ഉത്തരവാദിയെന്ന് അധ്യാപക സമൂഹം ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാനൂരില്‍ വിദ്യാരംഗം അധ്യാപക വേദി സംഘടിപ്പിച്ച യക്ഷന്‍ കുന്ന് കഥയും കഥാകാരനും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാനൂര്‍ എഇഒ സി.കെ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സുന്ദരേശന്‍ തളത്തില്‍ സ്വാഗതം പറഞ്ഞു.
വയലാര്‍ അവാര്‍ഡ് നേടിയ യു.കെ,കുമാരനെ ചടങ്ങില്‍ കൗണ്‍സിലര്‍ കെ.കെ.സുധീര്‍ കുമാര്‍ ആദരിച്ചു.
കെ.പി.എ. റഹീം, വി.പി.ചാത്തു മാസ്റ്റര്‍, ഡോ.കെ.വി.ശശിധര ന്‍, പ്രേമാനന്ദ് ചമ്പാട്, ഇ.സുരേഷ് ബാബു, എന്‍.കെ.സുധാമണി, അ.അജിത്, കെ.കെ.ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















